Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nimisha Sajayan

റോ​ഷ​ൻ മാ​ത്യു​വും നി​മി​ഷാ സ​ജ​യ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; ചേ​ര പ്ര​ദ​ർ​ശ​ന​ത്തി​ന്

റോ​ഷ​ൻ മാ​ത്യു, നി​മി​ഷാ സ​ജ​യ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ജി​ൻ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചേ​ര എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന സ​ജ്ജ​മാ​യി വ​രു​ന്നു.

മേ​യ് മ​ധ്യ​ത്തോ​ടെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ലൈ​ൻ ഓ​ഫ് ക​ളേ​ഴ്‌​സ്, ക്ലാ​ൻ ആ​ർ എ​ന്നീ ബാ​ന​റു​ക​ളി​ൽ എം.​സി. അ​രു​ൺ, ഡോ. ​രാ​ജേ​ഷ് രാ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ക​ഥ​യു​ടെ ഓ​രോ പു​രോ​ഗ​തി​യി​ലും പ്രേ​ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന സ​സ്പെ​ൻ​സു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ ഒ​രു സ്ലോ ​ബേ​ൺ ത്രി​ല്ല​റാ​ണ് ചേ​ര.

ഗു​രു സോ​മ സു​ന്ദ​രം, ലെ​ന, ടി​നി ടോം, ​പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജാ​ഫ​ർ ഇ​ടു​ക്കി, ജി​യോ ബേ​ബി, നീ​ര​ജ രാ​ജേ​ന്ദ്രേ​ൻ, ഗാ​ർ​ഗി അ​ന​ന്ത​ൻ, അ​ർ​ച്ച​ന വാ​സു​ദേ​വ്, ര​മ്യ സു​രേ​ഷ്, സു​നി​ത ച​ന്ദ്ര​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, ശാ​രി​ക, ഡോ. ​രാ​ജേ​ഷ് രാ​ജു ജോ​ർ​ജ്, ഷാ​ജി ചെ​ന്നൈ, ശി​വ, ബേ​ബി സേ​വി​യ​ർ, മ​നോ​ഹ​രി ജോ​യ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

കോ ​പ്രൊ​ഡ്യൂ​സേ​ർ​സ് - ശി​വ​പ്ര​സാ​ദ് ശി​വ മി​ത്ര. ര​തീ​ഷ് സു​കു​മാ​ര​ൻ. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - ബി​നു കു​മാ​ർ, സ​ല്യൂ​ട്ട​ൻ. ന​ജിം കോ​യ​യും സം​വി​ധാ​യ​ക​ൻ ലി​ജി​ൻ ജോ​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം - അ​ല​ക്‌​സ് ജെ. ​പു​ളി​ക്ക​ൽ. എ​ഡി​റ്റിം​ഗ് -ഫ്രാ​ൻ​സി​സ് ലൂ​യി​സ്. ക​ലാ സം​വി​ധാ​നം- ബാ​വ. വ​രി​ക​ൾ- അ​ൻ​വ​ർ അ​ലി. സം​ഗീ​തം -ഷ​ഹ​ബാ​സ് അ​മ​ൻ, അ​ജോ​യ് ജോ​സ്. ഒ​റി​ജി​ന​ൽ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​ർ- അ​ജോ​യ് ജോ​സ്, മേ​ക്ക​പ്പ് - ര​തീ​ഷ് അ​മ്പാ​ടി, കോ​സ്റ്റ്യൂം ഡി​സൈ​ൻ- അ​രു​ൺ മ​നോ​ഹ​ർ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ - സു​നി​ൽ കാ​ര്യാ​ട്ടു​ക​ര.​സൗ​ണ്ട് ഡി​സൈ​ൻ-​ധ​നു​ഷ് നാ​യ​നാ​ർ. സൗ​ണ്ട് മി​യ്സിം​ഗ് - വി​ഷ്ണു സു​ജാ​ത​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ- സേ​തു അ​ടൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​ജി കോ​ട്ട​യം.

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ഷൈ​ൻ ഉ​ടു​മ്പ​ൻ​ചോ​ല. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ടോ​മി വ​ർ​ഗീ​സ്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സു​മേ​ഷ് മു​ണ്ട​ക്ക​ൽ, സാ​ൻ​വി​ൻ. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ - ആ​രോ​മ​ൽ ശി​വ, അ​രു​ൺ കെ. ​എ​സ്. സ്റ്റി​ൽ​സ് - മോ​ഹ​ൻ സു​ര​ഭി. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up